രാഹുല്‍ഗാന്ധിയുടെ പത്രികാ സമര്‍പ്പണം: നാളെ കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം
BY JSR3 April 2019 6:19 PM GMT

X
JSR3 April 2019 6:19 PM GMT
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ ഭാഗമായി നാളെ കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. രാഹുല്‍ തിരികെ പോവുന്നത് വരെ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ ഗൂഡലായി ജങ്ഷന്‍ വരെ ഒരു വാഹനവും കടത്തിവിടില്ലെന്നും പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനനുവദിക്കില്ലെന്നും പോലീസ് മേധാവി അറിയിച്ചു. ജനമൈത്രി ജങ്ഷന്‍ മുതല്‍ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ വരെ കല്‍പറ്റ നഗരത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ജനമൈത്രി ജങ്ഷനില്‍ നിന്ന് ബൈപ്പാസ് വഴി കടന്നുപോവണം. ബത്തേരി മാനന്തവാടി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ബൈപ്പാസ് വഴി പോകണമെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT