- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാരകായുധങ്ങളുമായി നാലംഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍
എറണാകുളം അടൂര്‍ കോട്ടയക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പില്‍ ഫഹദ് (24), ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന കൂഞ്ഞൂട്ടന്‍ (21) എന്നിവരാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കം പോലിസ് പിടികൂടിയിട്ടുണ്ട്.

കല്‍പ്പറ്റ: ആയുധങ്ങളുമായി സ്വകാര്യറിസോര്‍ട്ടില്‍ തമ്പടിച്ചക്വട്ടേഷന്‍ സംഘത്തെ ബത്തേരി പോലിസ് സാഹസികമായി പിടികൂടി. കൊലപാതക കേസിലടക്കം ഉള്‍പ്പെട്ട എറണാകുളം, വയനാട് സ്വദേശികളാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. സംഘത്തില്‍നിന്ന് ഇരുതല മൂര്‍ച്ചയുള്ള വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ബത്തേരി പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയില്‍വച്ചാണ് സംഘം പിടിയിലായത്. എറണാകുളം അടൂര്‍ കോട്ടയക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പില്‍ ഫഹദ് (24), ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന കൂഞ്ഞൂട്ടന്‍ (21) എന്നിവരാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കം പോലിസ് പിടികൂടിയിട്ടുണ്ട്.
ബത്തേരി എസ്‌ഐ ഇ അബ്ദുല്ലയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്.സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: തോക്കടക്കം മാരകായുധങ്ങളുമായി ഒരുസംഘം റിസോര്‍ട്ടില്‍ തമ്പടിച്ചിട്ടുണ്ടന്ന് പോലിസിന് ലഭിച്ച വിവരത്തന്റെ അടിസ്ഥാനത്തില്‍ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ സ്വകാര്യറിസോര്‍ട്ടില്‍ പരിശോധനയ്‌ക്കെത്തി. ഈ സമയം റിസോര്‍ട്ടിന്റെ ഗേറ്റില്‍വച്ച് സംഘം പോലിസിനെ തടയുകയും വാള്‍ വീശുകയും ചെയ്തു. ഇതോടെ അകത്തുകയറിയ പോലിസ് ഇവരെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് മാനന്തവാടി ഡിവൈഎസ്പി എ ബി കുബേരന്‍ പറഞ്ഞു. ഇവര്‍ക്കെതിരേ ആയൂധം കൈവശംവച്ചതിനും പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമെതിരേ കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഇവരെ ഇവിടെ എത്തിച്ചതായി പറയുന്ന മലപ്പുറം സ്വദേശിക്കായും സംഘത്തില്‍നിന്നും ഓടിരക്ഷപ്പെട്ട പ്രതിക്കായും പോലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ ഒന്നാംപ്രതി കമ്പളക്കാട് സ്വദേശി ഫഹദിനെതിരേ സ്വര്‍ണം കവര്‍ച്ചചെയ്തതുമായി ബന്ധപ്പെട്ടതടക്കം രണ്ടുകേസുകളും ഔറംഗസീബിനെതിരേ കൊലപാതകമടക്കം കര്‍ണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്‌റ്റേഷനുകളിലുമായി ഏഴുകേസുകളും, സംജാദിനെതിരേ ബത്തേരി സ്‌റ്റേഷനിലും വനംവകുപ്പിലുമായി 15 കേസുകളും അക്ഷയ്‌ക്കെതിരെ ബത്തേരി സ്‌റ്റേഷനില്‍ മൂന്ന് അടിപിടി കേസുകളും നിലവിലുണ്ട്. നാലുപേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇവരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിന്നായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















