Kerala

ക്വാറന്റൈന്‍ ലംഘിച്ചു; കാലടി സര്‍വകലാശാല അധ്യാപികയ്‌ക്കെതിരേ കേസ്

രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷന് ശേഷം നളന്ദ സര്‍വകലാശാലയില്‍നിന്ന് ഞായറാഴ്ചയാണ് ശ്രീകല തിരിച്ചെത്തിയത്.

ക്വാറന്റൈന്‍ ലംഘിച്ചു; കാലടി സര്‍വകലാശാല അധ്യാപികയ്‌ക്കെതിരേ കേസ്
X

കൊച്ചി: ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ പ്രഫസര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഫിലോസഫി അധ്യാപിക ശ്രീകലാ നായര്‍ക്കെതിരേയാണ് അങ്കമാലി പോലിസ് കേസെടുത്തത്.

രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷന് ശേഷം നളന്ദ സര്‍വകലാശാലയില്‍നിന്ന് ഞായറാഴ്ചയാണ് ശ്രീകല തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന ചട്ടം ലംഘിച്ച് ഇന്ന് രാവിലെ ഇവര്‍ സര്‍വകലാശാലയില്‍ ജോയിന്‍ ചെയ്യാനെത്തിയത് ജീവനക്കാര്‍ ചോദ്യംചെയ്തിരുന്നു.

Next Story

RELATED STORIES

Share it