അങ്കണവാടികളില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡ്
അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ന്യൂട്രിമിക്സ്, അങ്കണവാടികളിലെ കുട്ടികള്‍ക്ക് നല്‍കുന്ന ആഹാര സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായാണ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അങ്കണവാടികളില്‍ നല്‍കുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വനിത ശിശുവികസന വകുപ്പ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ കെ ശൈലജ. അനുപൂരക പോഷകാഹാര പദ്ധതി പ്രകാരം അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ന്യൂട്രിമിക്സ്, അങ്കണവാടികളിലെ കുട്ടികള്‍ക്ക് നല്‍കുന്ന ആഹാര സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായാണ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. ചെറിയ കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള എല്ലാതരത്തിലുമുള്ള പരിശോധനകളും ഇവര്‍ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഓരോ ജില്ലയിലും ഹോം സയന്‍സ് വിഷയത്തില്‍ പ്രാവീണ്യമുള്ള ഒരു ശിശുവികസന പദ്ധതി ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് സൂപ്പര്‍വൈസര്‍മാര്‍ അടങ്ങുന്ന ക്വാളിറ്റി അഷ്വറന്‍സ് ടീമിനെയാണ് നിയോഗിക്കുന്നത്. വനിത ശിശുവകുപ്പിന് നേരിട്ട് സംസ്ഥാനത്ത 33,000 ത്തോളം വരുന്ന അങ്കണവാടികളില്‍ പരിശോധന നടത്തുക എന്നത് പ്രായോഗികമല്ല. ആഹാര സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യം, പാചകം ചെയ്യുന്ന സ്ഥലം, പാചകം ചെയ്യുന്നവരുടെ വൃത്തി തുടങ്ങിയവയെല്ലാം പരിശോധിക്കും.
എല്ലാ അങ്കണവാടികളിലും പോയി കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ചതും വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ നല്‍കുന്ന ഭക്ഷണമാണെന്ന് ഉറപ്പു വരുത്തും. ഗോഡൗണില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍, പുറത്തുനിന്നും വാങ്ങുന്ന സാധനങ്ങള്‍, കുടുംബശ്രീയുടെ ന്യൂട്രിമിക്സ് പോലുള്ള സാധനങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ച് വനിത ശിശുവികസന ഡയറക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. സംശയമുണ്ടെങ്കില്‍ സാമ്പിള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് അംഗീകരിച്ചിട്ടുള്ള ലബോറട്ടറിയില്‍ പരിശോധിക്കുകയും ചെയ്യും.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT