പുഷ് അപില്‍ ഗിന്നസ് റെക്കാര്‍ഡ് ഇനി ഷെമീറിനു സ്വന്തം

ഒരു മിനിട്ടില്‍ 84 തവണ ഡയമണ്ട് പുഷ്അപ്പെടുത്ത സിംഗപ്പൂര്‍ സ്വദേശി റെയിന്‍ ചുവ ക്വിനിന്റെ റെക്കോര്‍ഡ് നേട്ടമാണ് തൃക്കാക്കര സ്വദേശി ഷെമീര്‍ ആദ്യം മറികടന്നത്. 104 തവണ പുഷ്അപ് ചെയ്താണ് ഈ വിഭാഗത്തില്‍ ഗിന്നസില്‍ ഇടം നേടിയത്.

പുഷ് അപില്‍ ഗിന്നസ് റെക്കാര്‍ഡ് ഇനി ഷെമീറിനു സ്വന്തം

കൊച്ചി: ഒരു മിനിട്ടില്‍ ഏറ്റവും കൂടുതല്‍ ഡയമണ്ട് പുഷ്അപും നക്കീള്‍ പുഷ്അപും ചെയ്യുന്ന വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി ഷെമീറീനു സ്വന്തം.ഇന്നലെ രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പ്രകടനത്തിലാണ് 33കാരനായ ഷെമീര്‍ പുതി റെക്കാര്‍ഡ് സ്ഥാപിച്ചത്.ഷെമീറിന്റെ പ്രകടനം കാണുവാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. ഒരു മിനിട്ടില്‍ 84 തവണ ഡയമണ്ട് പുഷ്അപ്പെടുത്ത സിംഗപ്പൂര്‍ സ്വദേശി റെയിന്‍ ചുവ ക്വിനിന്റെ റെക്കോര്‍ഡ് നേട്ടമാണ് തൃക്കാക്കര സ്വദേശി ഷെമീര്‍ ആദ്യം മറികടന്നത്. 104 തവണ പുഷ്അപ് ചെയ്താണ് ഈ വിഭാഗത്തില്‍ ഗിന്നസില്‍ ഇടം നേടിയത്. പിന്നീട് ഒരു മിനിട്ടില്‍ 107 തവണ നക്കിള്‍ പുഷ് അപ്പെടുത്ത റഷ്യക്കാരന്‍ ആന്‍ഡ്രി ലോബ്‌കോവും അമേരിക്കക്കാരന്‍ റോണ്‍ കൂപ്പറുടെയും റെക്കോര്‍ഡ് മറികടക്കാനുള്ള ശ്രമമായിരുന്നു. ഒരു മിനിട്ടില്‍ 118 പുഷ്അപുമായി ഈ വിഭാഗത്തിലും ഷെമീര്‍ റെക്കോര്‍ഡ് ബുക്കിലിടം പിടിച്ചു. ഇത് കൂടാതെ ഇന്ത്യന്‍ റെക്കോര്‍ഡിനായി അഡ്‌വീല്‍ റോള്‍ ഔട്ട് 37, സിറ്റ്അപ് 75 , ഡയമണ്ട് പുഷ്അപ്പ് ഇന്‍ മെഡിസിന്‍ ബോള്‍ 70 തവണ വീതവും അനായാസം പൂര്‍ത്തിയാക്കി. നാല് വര്‍ഷമായുള്ള സ്വപ്‌നമാണ് പൂവണിഞ്ഞതെന്ന് റെക്കാര്‍ഡ് പ്രകടനത്തിനു ശേഷം ഷെമീര്‍ പറഞ്ഞു. 95 ഡയമണ്ട് പുഷ്അപ് എടുക്കുവാനായിരുന്നു ശ്രമം. എന്നാല്‍ 107ല്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ട്. ഇനി സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തി കുറിക്കുവാനുള്ള ലക്ഷ്യമാണ് മുന്നില്‍ . ഒളിംമ്പിക്‌സില്‍ ഏതെങ്കിലുമൊരു ഇനത്തില്‍ ഇന്ത്യന്‍ ടീം അംഗമാകണമെന്ന സ്വപ്‌നവും നേടിയെടുക്കാനുള്ള പ്രയത്‌നത്തിലാണ് ഷെമീര്‍. തൃക്കാക്കര നഗരസഭാ ചെയര്‍പേഴസണ്‍ ഷീല ചാരു, അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ , സോള്‍സ് ഓഫ് കൊച്ചിന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു പ്രകടനം. സഹോദരങ്ങളായ ഷെഫീര്‍, നസീബ്, ഷെമീന തുടങ്ങിവരും പിന്തുണയുമായി ചങ്ങമ്പുഴ പാര്‍ക്കിലെത്തിയിരുന്നു. ഫര്‍ണീച്ചര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളിയാണ് ഷെമീര്‍.Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top