Kerala

വെടിയേറ്റ് യുവാവ് മരിച്ച സംഭവം: പ്രതി നിരവധി കേസുകളില്‍ പ്രതി

വെടിയേറ്റ് യുവാവ് മരിച്ച സംഭവം: പ്രതി നിരവധി കേസുകളില്‍ പ്രതി
X

കല്‍പ്പറ്റ: പുല്‍പള്ളി കാപ്പിസൈറ്റില്‍ നിതിന്‍ പത്മനാഭന്‍ (32) വെടിയേറ്റു മരിച്ച കേസിലെ പ്രതി പുളിക്കല്‍ വീട്ടില്‍ ചാര്‍ളി നിരവധി കേസുകളില്‍ പ്രതിയെന്നു പോലിസ്. ഒളിവിലായ ഇയാള്‍ക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കും പോലിസ് അന്വേഷണം വ്യാപിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കന്നാരം പുഴ ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു സംഭവം.

നിതിന്റെ നെഞ്ചിന്റെ ഇടതുഭാഗത്താണ് വെടിയേറ്റിരുന്നത്. കൊല്ലപ്പെട്ട യുവാവും പ്രതിയും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കം നിലവിലുണ്ട്. വെള്ളിയാഴ്ച രാത്രി വീണ്ടും ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലിസ് പറയുന്നത്. നായാട്ടില്‍ പരിചയമുള്ള പ്രതി ചാര്‍ളി അധിക സമയവും വനത്തില്‍ ചിലവഴിക്കുന്നയാളാണ്. നിധിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം വീട്ടിലെത്തിച്ച് രാത്രിയോടെ സംസ്‌കരിച്ചു. ഭാര്യ: ആതിര. മകള്‍: യാമി.

Next Story

RELATED STORIES

Share it