Kerala

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു

ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇവര്‍ക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരുമാസം മുമ്പേ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു
X

തിരുവനന്തപുരം: പി.എസ്‍.സി പോ​ലിസ് കോ​ണ്‍​സ്റ്റ​ബി​ൾ പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇവര്‍ക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരുമാസം മുമ്പേ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ചോ​ദ്യ​പേ​പ്പ​ർ പ​രീ​ക്ഷാ സ​മ​യ​ത്തു ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​ണു പു​റ​ത്തു ന​ൽ​കി​യ​തെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​നയുണ്ട്. ഈ ​വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് കേ​സി​ൽ പ്ര​തി​യാ​യ പോ​ലി​സു​കാ​ര​ൻ ഗോ​കു​ലി​നു ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു​കൊ​ടു​ത്ത​തെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ​നി​ന്ന് ഏ​ക​ദേ​ശം 24 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ഗോ​കു​ലി​ന്‍റെ​യും സ​ഫീ​റി​ന്‍റെ​യും കൈ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു ന​ൽ​കി​യെ​ന്നു​മു​ള്ള വി​വ​ര​മാ​ണു ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ഇ​ന്റ​ർ​നെ​റ്റി​ൽ നി​ന്നും മ​റ്റും ക​ണ്ടെ​ത്തി എ​സ്എം​എ​സാ​യി മൂ​ന്നു പേ​ർ​ക്കും അ​യ​ച്ചു ന​ൽ​കി​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ചോ​ദ്യം ചെ​യ്യ​ലി​ൽ ഗോ​കു​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ആ​രാ​ണു ത​നി​ക്ക് ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു​ന​ൽ​കി​യ​ത് എ​ന്ന് ഗോ​കു​ലി​ന് അ​റി​യി​ല്ല, മു​ഖം ക​ണ്ടാ​ൽ അ​റി​യാ​മെ​ന്നാ​ണു ഗോ​കു​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പ്ര​ണ​വി​ൻ​റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​റു​പ്പ​ക്കാ​ര​ൻ ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നും ഗോ​കു​ൽ പോ​ലി​സി​നോ​ട് പ​റ​ഞ്ഞു. പ്ര​ണ​വി​നെ ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​നു ശേ​ഷ​മാ​ണു ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പേ​രു വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം പി.എ​സ്.സിക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Next Story

RELATED STORIES

Share it