ലോക്ക് ഡൗണില്‍ തൊഴില്‍ രഹിതരായ അഭിഭാഷകര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക; മെയ് ഒമ്പത് 'സമര ദിനം'
മെയ് ഒമ്പതിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ അഭിഭാഷകര്‍ അവരവരുടെ വീടുകളിലൊ ഓഫിസുകളിലൊ 'പ്രൊട്ടസ്റ്റ് ഡേ ' ആചരിക്കും. ക്ഷേമനിധിയില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം എഴുതിയ പ്ലക്കാര്‍ഡുമായി മുഴുവന്‍ അഭിഭാഷകരും സമരത്തിന്റെ ഭാഗമാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
![ലോക്ക് ഡൗണില്‍ തൊഴില്‍ രഹിതരായ അഭിഭാഷകര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക; മെയ് ഒമ്പത് സമര ദിനം ലോക്ക് ഡൗണില്‍ തൊഴില്‍ രഹിതരായ അഭിഭാഷകര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക; മെയ് ഒമ്പത് സമര ദിനം](https://www.thejasnews.com/h-upload/2020/05/08/107210-lawyer.gif)
കോഴിക്കോട്: ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട അഭിഭാഷകര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് ഒമ്പതിന് അഭിഭാഷകര്‍ 'സമര ദിനം' ആചരിക്കുമെന്ന് മൂവ്‌മെന്റ് ഫോര്‍ ലോയേര്‍സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മെയ് ഒമ്പതിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ അഭിഭാഷകര്‍ അവരവരുടെ വീടുകളിലൊ ഓഫിസുകളിലൊ 'പ്രൊട്ടസ്റ്റ് ഡേ ' ആചരിക്കും. ക്ഷേമനിധിയില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം എഴുതിയ പ്ലക്കാര്‍ഡുമായി മുഴുവന്‍ അഭിഭാഷകരും സമരത്തിന്റെ ഭാഗമാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്ലക്കാര്‍ഡുകളുമായി ഈ സമരത്തിന്റെ ഭാഗമാവുന്ന അഭിഭാഷകര്‍ ഫോട്ടോകള്‍ ഫേസ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമ ഇടങ്ങളിലും പ്രചരിപ്പിച്ച് കൊണ്ട് അവകാശസമരത്തിന് പിന്തുണയേകണമെന്നും സംഘാടകര്‍ അറിയിച്ചു.
കൊവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാല്‍ കോടതികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്. കക്ഷികള്‍ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെയും ഉപജീവനം കഴിയുന്നത്. ലോക്ക് ഡൗണ്‍ കാരണം കോടതികളും കക്ഷികളും ഇല്ലാതായതിനാല്‍ അഭിഭാഷക സമൂഹം കടുത്ത പ്രയാസങ്ങള്‍ നേരിടുകയാണ്. അഭിഭാഷക ക്ഷേമം ഉറപ്പ് വരുതേണ്ട ബാര്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ല. ശക്തമായ സമരങ്ങളിലൂടെയല്ലാതെ അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്താന്‍ സാധ്യമല്ലെന്നും മൂവ്‌മെന്റ് ഫോര്‍ ലോയേര്‍സ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT