Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വേറിട്ട പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍

രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും പൗരന്മാരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വേറിട്ട പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍
X

കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വേറിട്ട പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍. നട്ടെല്ലിനു ക്ഷതം സംഭവിച്ച് വീല്‍ചെയറില്‍ കഴിയുന്നവരും കാഴ്ച പരിമിതരുമായ നൂറോളം ഭിന്നശേഷിക്കാരാണ് പ്രതിഷേധവുമായി എറണാകുളം മറൈന്‍െ്രെഡവില്‍ ഒത്തുകൂടിയത്.

രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും പൗരന്മാരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധ സംഗമം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ എല്ലാവിധ മൂല്യങ്ങളെയും തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം മുന്നോട്ട് വെക്കുന്ന ആശയങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരാണ് പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍. സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്ന രാജ്യത്തെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വേറിട്ട ഒരു ആവിഷ്‌കാരമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും എംപി പറഞ്ഞു.


Next Story

RELATED STORIES

Share it