Kerala

പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍
X

വയനാട്: രാഹുല്‍ ഗാന്ധിക്കു പിന്നാലെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയും വയനാട്ടിലെത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനായി ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രിയങ്ക് മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം ഉച്ചക്ക് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും പങ്കെടുത്തേക്കും. വയനാട്ടിലെ വിവിധ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും. മൂന്ന് മണിക്ക് നിലമ്പൂരിലും നാല് മണിക്ക് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. വയനാട്ടിലെ സന്ദര്‍ശനത്തിനിടെ, പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തേയും പ്രിയങ്ക സന്ദര്‍ശിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it