Kerala

സ്വകാര്യ ബസുകളില്‍ പരിശോധന നടത്താത്തതിന് ആര്‍ടിഒ ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ട്രിപ്പ് ഷീറ്റ്, ട്രിപ്പ് രജിസ്റ്റര്‍ എന്നിവ ഇപ്പോള്‍ തന്നെ ബസില്‍ നിന്നെടുത്തു ഹാജരാക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ സമയം വേണമെന്ന് ആര്‍ടിഒ ആവശ്യപ്പെട്ടത് കടുത്ത വിമര്‍ശനത്തിനിടയാക്കി. കാര്യങ്ങളെല്ലാം കൃത്യമായി എഴുതി ഹാജരാക്കാനാണോ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചു. അപകടകരമായി ഓടിച്ച വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്താണ് ആര്‍ടിഒയെ കോടതി ചോദ്യം ചെയ്തത്

സ്വകാര്യ ബസുകളില്‍ പരിശോധന നടത്താത്തതിന് ആര്‍ടിഒ ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: സ്വകാര്യ ബസുകളില്‍ പരിശോധന നടത്താത്തതിന് ആര്‍ടിഒ ക്ക് കോടതിയുടെ വിമര്‍ശനം. സ്വകാര്യ ബസുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കൊച്ചി നഗരത്തില്‍ 1200 ലധികം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വാഹന വകുപ്പില്‍ ആവശ്യത്തിനുള്ള ജീവനക്കാരും ഉദ്യോഗസ്ഥരും ഇല്ലാത്തതാണ് പരിശോധന നടത്താന്‍ സാധിക്കാത്തതെന്ന് ആര്‍ടിഒ കോടതിയില്‍ ബോധ്യപ്പെടുത്തി. പെരുമ്പാവൂര്‍ എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ ആര്‍ടിഒ ജോജി ജോസിനെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. പൊതുവേ സ്വകാര്യബസിലെ ആര്‍ സി ഉടമസ്ഥന്റെ പേരു വിവരങ്ങളോ രാത്രിയില്‍ ബസോടിക്കുന്നത് ആരൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന് അടിസ്ഥാന സൗകര്യം കുറവാണെന്ന് കോടതിയില്‍ ആര്‍ ടി ഒ ബോധിപ്പിച്ചു.

നഗരത്തില്‍ ഓടുന്ന ബസുകളെ നിയന്ത്രിക്കാന്‍ ഏകദേശം 50 എ എം വി മാരാണുള്ളതെന്നും ആര്‍ടിഒ പറഞ്ഞു. ട്രിപ്പ് ഷീറ്റ്, ട്രിപ്പ് രജിസ്റ്റര്‍ എന്നിവ ഇപ്പോള്‍ തന്നെ ബസില്‍ നിന്നെടുത്തു ഹാജരാക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ സമയം വേണമെന്ന് ആര്‍ടിഒ ആവശ്യപ്പെട്ടത് കടുത്ത വിമര്‍ശനത്തിനിടയാക്കി. കാര്യങ്ങളെല്ലാം കൃത്യമായി എഴുതി ഹാജരാക്കാനാണോ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചു. അപകടകരമായി ഓടിച്ച വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്താണ് ആര്‍ടിഒയെ കോടതി ചോദ്യം ചെയ്തത്. നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണം മോട്ടോര്‍ വാഹന വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്നു കോടതി വ്യക്തമാക്കി. വാഹനാപകട കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോവുന്നത് ശരിയായ രീതിയില്‍ വാഹന വകുപ്പിന്റെ പിടിപ്പുകേടാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി സന്ദീപ് കൃഷ്ണയാണ് സ്വകാര്യ ബസുടമക്കും മറ്റുമെതിരെ കേസെടുത്തത്.





Next Story

RELATED STORIES

Share it