പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫീസ് തുറന്നു
ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടയം: ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു.വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീതയും വിഭാഗീയതയും ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. ശബരിമലയുവതി പ്രവേശനം പോലുള്ള വിഷയങ്ങളെ പര്‍വ്വതീകരിച്ച് കേരളത്തില്‍ ശാന്തി തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. സംഘപരിവാറിന്റെ ഈ ഗുഢശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിന്റെ മതേതര ചേരി ഐക്യപ്പെടണമെന്നും അതിനുള്ള സന്ദേശമാണ് യൂണിറ്റി മാര്‍ച്ചിലൂടെ സംഘടന പൊതുസമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനറല്‍ കണ്‍വീനര്‍ എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി എച്ച് നിസാര്‍ മൗലവി, അബ്ദുന്നാസിര്‍ ബാഖവി, വി എസ് അബൂബക്കര്‍, ടി എ നൗഷാദ്, പി കെ സലീം, അഫ്‌സല്‍ ഖാന്‍, കെ എച്ച് സുനീര്‍ മൗലവി, യു നവാസ്, സാലി ഏറ്റുമാനൂര്‍, സിയാദ് വാഴൂര്‍, സൈനുദ്ദീന്‍ മുണ്ടക്കയം, എം എം മുജീബ്, ഹലീല്‍ ടിഎ, അബ്ദുല്‍ വഹാബ്, എം എച്ച് ഷിഹാസ്, വഹ്ഷാദ്, കെ. ഇ റഷീദ് , ലബീബ്, അബ്ദുല്‍ ബാസിത്ത് വി കെ കബീര്‍, എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT