Kerala

നക്ഷത്രാങ്കിത ത്രിവര്‍ണ ശോഭയില്‍ പത്തനാപുരം; നാളെ നഗരത്തിലേക്ക് ജനസാഗരം ഒഴുകിയെത്തും

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുവാന്‍ പോരാട്ടവീര്യം നെഞ്ചിലേറ്റി മലയോര പ്രദേശമായ പത്തനാപുരം തയ്യാറെടുത്തുകഴിഞ്ഞു. പോപുലര്‍ഫ്രണ്ട് യാത്രാസംഘത്തിനു പത്തനാപുരത്തിന്റെ മണ്ണിലേക്ക് സ്വാഗതമേകി പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കൊടിതോരണങ്ങള്‍ക്കു പിന്നാലെ സമ്മേളനത്തിന്റെ സന്ദേശങ്ങളുമായി നിശ്ചലദൃശ്യങ്ങളും ഫ്‌ളക്സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

നക്ഷത്രാങ്കിത ത്രിവര്‍ണ ശോഭയില്‍ പത്തനാപുരം; നാളെ നഗരത്തിലേക്ക് ജനസാഗരം ഒഴുകിയെത്തും
X

പത്തനാപുരം: പത്തനാപുരം നഗരത്തില്‍ നാളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന യൂനിറ്റിമാര്‍ച്ചിനും ബഹുജനറാലിക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുവാന്‍ പോരാട്ടവീര്യം നെഞ്ചിലേറ്റി മലയോര പ്രദേശമായ പത്തനാപുരം തയ്യാറെടുത്തുകഴിഞ്ഞു.


ഫാഷിസ്റ്റ് ഭരണകൂടത്തിനും ചൂഷകവര്‍ഗത്തിന്റെ മര്‍ദനോപാദികള്‍ക്കും എതിരേ, ജനകീയ വിപ്ലവത്തിന്റെ പാതതെളിക്കുന്ന പോപുലര്‍ഫ്രണ്ട് യാത്രാസംഘത്തിനു പത്തനാപുരത്തിന്റെ മണ്ണിലേക്ക് സ്വാഗതമേകി പച്ചയും ചുവപ്പും വെള്ളയും കലര്‍ന്ന നക്ഷത്രാങ്കിത പതാകകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കൊടിതോരണങ്ങള്‍ക്കു പിന്നാലെ സമ്മേളനത്തിന്റെ സന്ദേശങ്ങളുമായി നിശ്ചലദൃശ്യങ്ങളും ഫ്‌ളക്സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പരമാവധി ജനങ്ങളെ ജനങ്ങളെ പങ്കെടുപ്പിച്ച് മഹാസമ്മേളനം ചരിത്രവിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി. നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണ പരിപാടികളും അന്തിമഘട്ടത്തിലാണ്.

പത്തനാപുരത്തും സമീപപ്രദേശങ്ങളിലും ഇന്നലെ ബൈക്ക് റാലികളും വാഹനപ്രചാരണ ജാഥകളും സംഘടിപ്പിച്ചു. വാഹനജാഥകള്‍ ഓരോ കേന്ദ്രങ്ങളിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്കവും കുടുംബസംഗമവും പൂര്‍ത്തിയായി. പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍ഇഡി വാള്‍ പ്രദര്‍ശനവും നടത്തുന്നുണ്ട്. നാളത്തെ ചരിത്രമുഹൂര്‍ത്തത്തിനു കാതോര്‍ക്കാന്‍, ആ ജനമുന്നേറ്റത്തില്‍ അണിചേരാന്‍, പത്തനാപുരത്തേക്ക് ജനസാഗരം ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


നാളെ വൈകീട്ട് നാലിന് യൂനിറ്റി മാര്‍ച്ച് പത്തനാപുരം നടുക്കുന്ന് പള്ളിമുക്ക് ജങ്ഷനില്‍ നിന്നാരംഭിച്ച് സെന്‍ട്രല്‍ ജങ്ഷന്‍ വഴി മൗണ്ട് താബോര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് 5.30ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. നൗഷാദ് തിരുനാവായ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എസ് അഷ്‌റഫ് മൗലവി കരമന, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് നദ്്‌വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എ റഊഫ് ശരീഫ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ആമിന സജീവ്, ഡോ.ഫൗസീന തക്ബീര്‍, പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ എസ് നിസാര്‍, ഇ സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുക്കും.സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും അന്തമില്ലാതെ തുടരുകയാണ്. രാഷ്ട്രപിതാവിന്റെ പ്രതിരൂപത്തിലേക്ക് വീണ്ടും വീണ്ടും നിറയൊഴിച്ചു കൊണ്ട് ഗോഡ്‌സേയുടെ പ്രേതങ്ങള്‍ അരങ്ങു തകര്‍ത്താടുന്നു. മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കൊന്നു തീര്‍ത്ത് ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്ര സംഘടനകള്‍. രാജ്യത്ത് വെറുപ്പിന്റെ ഫാക്ടറികള്‍ ഇക്കൂട്ടര്‍ സൃഷ്ടിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it