പൂഞ്ഞാര്‍ തെക്കേക്കരയില്‍ പോസിറ്റീവിറ്റി നിരക്ക് 50 ശതമാനത്തിനരികെ; കുമരകത്ത് കൊവിഡ് വ്യാപനം കുറയുന്നു
കോട്ടയം: രണ്ടാഴ്ചയായി കുമരകം പഞ്ചായത്തില്‍ ഗണ്യമായി ഉയര്‍ന്നുനിന്നിരുന്ന കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി 40 ശതമാനത്തില്‍ താഴെയായി. ഈ മാസം 12 മുതല്‍ 18 വരെയുള്ള കണക്കുപ്രകാരം കുമരകം 38.64 ശതമാനം പോസിറ്റിവിറ്റിയുമായി അഞ്ചാം സ്ഥാനത്താണ്.
ദിവസങ്ങളായി ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്കുണ്ടായിരുന്ന ഇവിടെ ഒരാഴ്ചത്തെ ശരാശരി 52.29 ശതമാനം വരെ ഉയര്‍ന്നിരുന്നു. നിലവില്‍ ജില്ലയില്‍ പോസിറ്റിവിറ്റി ഏറ്റവും കൂടുതല്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ് 48.50 ശതമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയരായ 167 പേരില്‍ 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മറവന്തുരുത്ത്(46.04), ഉദയനാപുരം(40.51), തിരുവാര്‍പ്പ്(39.11) എന്നീ പഞ്ചായത്തുകളിലും ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്കുണ്ട്. 22 തദ്ദേശ സ്ഥാപന മേഖലകളില്‍ പോസിറ്റീവിറ്റി 30നും 40നും ഇടയിലാണ്. 20നും 30നും ഇടയിലുള്ള 41 സ്ഥലങ്ങളുണ്ട്. പോസിറ്റിവിറ്റി 20ല്‍ കുറവുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 11 ആയി വര്‍ധിച്ചു.
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT