പൊന്നാനി മണ്ഡലം എസ്ഡിപിഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു
ഫാഷിസത്തിനെതിരെ പരിമിതിയില്ലാത്ത പോരാട്ടത്തിന്റെ ഭാഗമായി ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ പോരാട്ടം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരൂര്‍: പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം എസ്ഡിപിഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തിരൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം പരിസരത്ത് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിനെതിരെ പരിമിതിയില്ലാത്ത പോരാട്ടത്തിന്റെ ഭാഗമായി ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ പോരാട്ടം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫാഷിസത്തിനെതിരെ പോരാടുമെന്ന് പറയുന്ന സിപിഎം കേരളത്തില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ പരിശ്രമിക്കുബോള്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മുന്നണിയോടപ്പമാണ്. ബംഗാളില്‍ ഈ പോരാട്ടം മമതെക്കെതിരെയുമാണെന്ന വിരോധാഭാസമാണ് നാം കാണുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ മരുന്നിന് പോലും ഈ പാര്‍ട്ടിയില്ലെന്നും തുളസീധരന്‍ പരിഹസിച്ചു.
അതേ സമയം, കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനവുമായി സംഘപരിവാറിനോടപ്പം മത്സരത്തിലാണ്. അത് കൊണ്ട് രാഷ്ട്രീയ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പൊന്നാണി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായ കെസി നസീറിനെ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി ആര്‍ സിയാദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹ്‌യ തങ്ങള്‍, വി ടി ഇഖ്‌റാമുല്‍ ഹഖ്, അഡ്വ. എ എ റഹീം, ആബിദ തിരൂര്‍(വിം ജില്ലാ സെക്രട്ടറി), ശൈഖ് റസല്‍(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), സ്ഥാനാര്‍ഥി കെ സി നസീര്‍, എ കെ അബ്ദുല്‍ മജീദ് സംസാരിച്ചു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT