Kerala

പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കേസെടുത്തു

സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തു.

പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കേസെടുത്തു
X

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തു. 11 സ്‌റ്റേഷനുകളിലായി പത്ത് ട്രെയിനുകള്‍ തടഞ്ഞതിനെതിരെയാണ് ആര്‍പിഎഫ് കേസെടുത്തിരിക്കുന്നത്.

ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞ രണ്ട് കേസുകളിലായി നൂറു പേര്‍ക്കെതിരേ കേസെടുത്തു. ചേര്‍ത്തലയില്‍ നൂറു പേര്‍ക്കെതിരെയും ചെങ്ങന്നൂരില്‍ ആറു പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പാലക്കാട് ഡിവിഷനു കീഴില്‍ ട്രെയിന്‍ തടഞ്ഞതിന് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒലവക്കോട് പത്ത് പേര്‍ക്കെതിരെയും ഷൊര്‍ണ്ണൂര്‍ അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ (8), തലശ്ശേരി (9), പയ്യന്നൂര്‍ ( 7), കണ്ണപുരം (8), കോഴിക്കോട് സ്‌റ്റേഷന്‍ (4), മലപ്പുറം തിരൂര്‍ (6), പരപ്പനങ്ങാടി (5), കാസര്‍കോട് കാഞ്ഞങ്ങാട് (20), ചെറുവത്തൂര്‍ (10) പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ മൊത്തം 92 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

കടകള്‍ ബലമായി അടപ്പിച്ച സംഭവത്തില്‍ മഞ്ചേരി 50 പേര്‍ക്കെതിരെയും കാസര്‍കോട് ഉദുമയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it