Kerala

മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം: അന്വേഷണ സംഘം ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി

സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് പോ​ലി​സ് ഫേ​സ്ബു​ക്കി​നെ സ​മീ​പി​ച്ച​ത്.

മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം: അന്വേഷണ സംഘം ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി
X

തിരുവനന്തപുരം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണത്തിൽ അന്വേഷണം ഊർജിതമാക്കി പോലിസ്. ​ ഇതി​ന്‍റെ ഭാ​ഗ​മാ​യി പോ​ലി​സ് ഫേ​സ്ബു​ക്കി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് പോ​ലി​സ് ഫേ​സ്ബു​ക്കി​നെ സ​മീ​പി​ച്ച​ത്. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ലൈം​ഗീ​ക ചു​വ​യു​ള്ളതും മാനഹാനി നേരിടുന്നതുമായ സ​ന്ദേ​ശങ്ങൾ വ്യാപകമായി പ്ര​ച​രി​പ്പി​ച്ചതായി​ പോ​ലിസ് നേരത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കൂ​ടു​ത​ല്‍ പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. നേ​ര​ത്തെ, ഡി​ജി​പി​ക്ക് ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​വും ലൈം​ഗി​ക ചു​വ​യു​ള്ള​തു​മാ​ണെ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പത്രപ്രവർത്തക യൂനിയൻ നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it