Kerala

എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

വെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.

എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു
X

പൊന്നാനി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ വെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.

അഫ്സൽ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് വെല്ലുവിളി മുഴക്കി ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലിസ് കണ്ടെത്തിയത്. എന്നാല്‍ ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമം 341, 506 ഐ വകുപ്പുകൾ ചേർത്താണ് അഫ്സൽ എംപി എന്ന യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊന്നാനി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it