Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി; 19കാരന്‍ പിടിയില്‍

ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് വിദ്യാര്‍ത്ഥിനി വീടുവിട്ടത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി; 19കാരന്‍ പിടിയില്‍
X

കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ പോലിസ് തിരുവനന്തപുരത്ത് നിന്നു കണ്ടെത്തി. ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് വിദ്യാര്‍ത്ഥിനി വീടുവിട്ടത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത്. കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ജെഫിന്‍ ജോയ് റിമാന്‍ഡിലാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാതെ വിദ്യാര്‍ത്ഥിനി വീടുവിട്ടത്തോടെ അന്വേഷണത്തിനും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും കാട്ടാക്കടയില്‍ ഉണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് കാട്ടാകട പൊലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് വിദ്യാര്‍ത്ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിന്‍ രാവിലെ വിദ്യാര്‍ത്ഥിനിയുമായി കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പൊലീസ് കണ്ടെത്തുകയുമായിരുന്നു.

പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it