Kerala

ശബരിമല കേസ്: അക്രമത്തിനും നിയമം കൈയിലെടുക്കാനും മുതിർന്നാൽ കർശന നടപടിയെന്ന് പോലിസ്

മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവരെയും അവ ഫോർവേഡ് ചെയ്യുന്നവരെയും ഉടനടി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.

ശബരിമല കേസ്: അക്രമത്തിനും നിയമം കൈയിലെടുക്കാനും മുതിർന്നാൽ കർശന നടപടിയെന്ന് പോലിസ്
X

തിരുവനന്തപുരം: ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ അക്രമത്തിനും നിയമം കയ്യിലെടുക്കാനും മുതിരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലിസ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവരെയും അവ ഫോർവേഡ് ചെയ്യുന്നവരെയും ഉടനടി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലിസിന്റെ എല്ലാ വിഭാഗത്തിനും നൽകിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും ഇപ്പോൾത്തന്നെ പോലിസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ സെൽ, സൈബർഡോം, സൈബർ പോലിസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലാണെന്നും പോലിസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.

Next Story

RELATED STORIES

Share it