Kerala

ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
X

തൊടുപുഴ: ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇടവെട്ടി സ്വദേശി മുഹമ്മദ്(53) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തൊടുപുഴ ഇടവെട്ടിയില്‍ പലചരക്ക് കട നടത്തുകയാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഒമ്പത് വയസുകാരിയോട് സെയ്ദ് അപമര്യാദയായി പെരുമാറി. തുടര്‍ന്ന് വീട്ടിലെത്തിയെ പെണ്‍കുട്ടി ആരോടും സംസാരിക്കാതെ ഒറ്റയ്ക്ക് മാറിയിരിക്കുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചു.

തുടര്‍ന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പ്രതി അപമര്യാദയായി പെരുമാറിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം തൊടുപുഴ പോലിസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലിസ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. പ്രതി നേരത്തെയും സമാന രീതിയില്‍ ആളുകളോട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it