Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മാസങ്ങളായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുന്നുണ്ട്. ഇയാള്‍ താമസിക്കുന്ന വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും മറ്റും വെച്ച് കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലിസിനോട് ഇയാള്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
X

കടയ്ക്കല്‍(കൊല്ലം): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ചിതറ കിഴക്കുംഭാഗം തലവരമ്പ് സ്വദേശി സിറാജ്(45)ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നു. പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ കടയ്ക്കല്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

മാസങ്ങളായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുന്നുണ്ട്. ഇയാള്‍ താമസിക്കുന്ന വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും മറ്റും വെച്ച് കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലിസിനോട് ഇയാള്‍ പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it