Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
X

പുത്തനത്താണി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ മുപ്പതുകാരനും സുഹൃത്തുകളും മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു. മലപ്പുറം കല്‍പകഞ്ചേരിയിലാണ് സംഭവം. കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്‌ലഹ് (22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാം വഴി മുപ്പതുകാരനാണ് 14 കാരിയെ പരിചയപ്പെടുന്നത്. സൗഹൃദം മറയാക്കി ഇയാള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് സുഹൃത്തുക്കളും പീഡനത്തിരയാക്കുകയായിരുന്നു.

ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതികള്‍

ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ആറോളം പേര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it