- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണം: മുഖ്യമന്ത്രി
മതപണ്ഡിതരും നേതാക്കളും കലാസാഹിത്യ, സാംസ്‌കാരികനായകരും സമുദായസംഘടനാനേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും കൊടിയുടെ നിറംനോക്കാതെ അണിചേര്‍ന്ന പ്രതിഷേധത്തിന് സാര്‍വത്രിക സ്വീകാര്യതയാണ് ലഭിച്ചത്.

തിരുവനന്തപുരം: കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനാമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകര്‍ക്കാനും അവഹേളിക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്കു കേരളം ഒന്നിച്ചുനിന്ന് തന്നെ മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ വര്‍ഗീയ, തീവ്രവാദ ശക്തികളെയും എതിര്‍ക്കുന്നതും അകറ്റിനിര്‍ത്തുന്നതുമാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം. ഒരു വര്‍ഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാതിമതകക്ഷി ഭേദമില്ലാത്ത ജനകീയപ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്. മതപണ്ഡിതരും നേതാക്കളും കലാസാഹിത്യ, സാംസ്‌കാരികനായകരും സമുദായസംഘടനാനേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും കൊടിയുടെ നിറംനോക്കാതെ അണിചേര്‍ന്ന പ്രതിഷേധത്തിന് സാര്‍വത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന്, ഭരണഘടനാവിരുദ്ധമായ നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നവരെയും അതിനെതിരായി വര്‍ഗീയസംഘാടനത്തിനു കൊതിക്കുന്നവരെയും മനസ്സിലാക്കാനും ഇരുകൂട്ടര്‍ക്കുമെതിരേ പ്രതികരിക്കാനും ആരുടെയും ട്യൂഷന്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ, വര്‍ഗീയ ലക്ഷ്യങ്ങളുള്ളവര്‍ക്കു അടിയറവയ്ക്കാന്‍ കേരളം തയ്യാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ചു തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വര്‍ഗീയലക്ഷ്യത്തോടെ ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന നിയമഭേദഗതിയെ മതനിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. ആ മുന്നേറ്റത്തില്‍ നുഴഞ്ഞുകയറുന്ന വര്‍ഗീയശക്തികളെ തടുത്തുനിര്‍ത്താനും തുറന്നുകാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്.
ചില സമരങ്ങളില്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ഉത്തമബോധ്യത്തിലാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണെന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാപ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും. ആര്‍എസ്എസ്സിന്റെയും എസ്ഡിപിഐയുടെയും വര്‍ഗീയലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളമെന്നതുകൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാവുന്നത് ജനാധിപത്യസംസ്‌കാരത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















