Kerala

മുക്കത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങിനിരയാക്കി മര്‍ദ്ദിച്ചു

ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികില്‍സയ്ക്കായി മണാശ്ശേരി കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുക്കത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങിനിരയാക്കി മര്‍ദ്ദിച്ചു
X

മുക്കം: മണാശ്ശേരി എംകെഎച്ച് എംഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിനിരയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. മുക്കം കുളങ്ങര സ്വദേശി ചേറ്റൂര്‍ ബഷീറിന്റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാംപസിനുള്ളില്‍ വച്ച് ആക്രമിച്ചത്. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികില്‍സയ്ക്കായി മണാശ്ശേരി കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിനു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കെഎംസിടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫാസിലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിനിരയാക്കി മര്‍ദ്ദിച്ചിരുന്നു. അക്രമികള്‍ക്കെതിരേ ഇതുവരെ ശക്തമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. അക്രമികളെ സംരക്ഷിക്കാന്‍ റാഗിങിനു കേസെടുക്കാതെ ഒതുക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ക്കഥയാവുന്ന ഇത്തരം റാഗിങ് കേസുകളില്‍ പ്രിന്‍സിപ്പലും നിയമപാലകരും കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it