അമൃതാനന്ദമയിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു: മുഖ്യമന്ത്രി
വനിതാമതിലിനുശേഷം കേരളം എന്ന വിഷയത്തിലുള്ള 'നാം മുന്നോട്ടി'ന്റെ ആദ്യഭാഗം 27നു രാത്രി സംപ്രേഷണം ചെയ്യും.

സമത്വത്തിന് വേണ്ടിയുള്ള സ്ത്രീ ഇടപെടലില്‍ ഏറ്റവും കരുത്തുറ്റതാണ് വനിതാമതില്‍. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയില്‍ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ച് സംശയം ഇല്ലായിരുന്നു. എതിര്‍പ്പുകള്‍ പോലും പ്രചാരണമാകുന്ന കാഴ്ചയാണ് കണ്ടത്. ഇനി വിപുലീകൃത രൂപത്തില്‍ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ അതേരീതിയില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം. തുടര്‍നടപടികളില്‍ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാന്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. വനിതാമതിലിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ അണിനിരന്നിരുന്നു.
തുടര്‍പ്രവര്‍ത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് ഏറ്റവും പ്രധാനം. നവോത്ഥാന സംഘടനകള്‍ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്ത്രീശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വളര്‍ന്നുവരുന്ന തലമുറയ്ക്ക് നവോത്ഥാന മൂല്യങ്ങള്‍ വളര്‍ത്താന്‍ അക്കാദമിക ഇടപെടലുകള്‍ ഉണ്ടാകും. അധ്യാപകര്‍ക്കും വേണ്ട ബോധവല്‍ക്കരണം നടത്തും. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നിന്റെ ഭാഗമാണ് ഫയര്‍ഫോഴ്‌സില്‍ വനിതകളെ നിയമിക്കാനുള്ള തീരുമാനവും പോലിസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളും. എല്ലാരംഗത്തും പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്ക് ലഭ്യമാക്കണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംവാദപരിപാടിയില്‍ അഡ്വ. സി കെ വിദ്യാസാഗര്‍, ലക്ഷ്മി രാജീവ്, അഡ്വ. കെ ശാന്തകുമാരി, ബീനാപോള്‍, സി കെ ജാനു, മേതില്‍ ദേവിക, സി കെ ആശ എംഎല്‍എ, അഡ്വ. അജകുമാര്‍ സംബന്ധിച്ചു. ജോണ്‍ ബ്രിട്ടാസാണു അവതാരകന്‍. വനിതാമതിലിനുശേഷം കേരളം എന്ന വിഷയത്തിലുള്ള 'നാം മുന്നോട്ടി'ന്റെ ആദ്യഭാഗം 27നു രാത്രി സംപ്രേഷണം ചെയ്യും.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMT