Kerala

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്; സ്വാഗതസംഘം രൂപീകരിച്ചു

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്; സ്വാഗതസംഘം രൂപീകരിച്ചു
X

കൊല്ലം: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17ന് പത്തനാപുരത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സുഗമമായി നടത്തുന്നതിനു സ്വാഗതസംഘം രൂപീകരിച്ചു. പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ യോഗം ഉദ്ഘാടനം ചെയ്്തു. ജനറല്‍ കണ്‍വീനറായി സംസ്ഥാന സമിതിയംഗം എസ് നിസാറിനെയും കണ്‍വീനറായി കൊല്ലം ജില്ലാപ്രസിഡന്റ് റിയാസ് ആയത്തിലിനേയും തിരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി ഇ സുല്‍ഫി, ഷഫീഖ് കൊല്ലം, സലീം കരമന, ഷഫീഖ് പത്തനംതിട്ട, ഷഫീഖ് കാര്യറ, ഷംസുദീന്‍ പോരുവഴി, ഷാന്‍ ആലപ്പുഴ, ഷമീര്‍ പോത്തന്‍കോട്, സിദ്ധീഖ് മയ്യത്തുംകര, സാദിഖ് പത്തനംതിട്ട, സജ്ജാദ് വിതുര, അഹദ് കോന്നി, ഷറാഫത്ത് മല്ലം, ഷമീര്‍ ഭരണിക്കാവ്, റിയാസ് ആലപ്പുഴ, മനാഫ് കരുനാഗപ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ നാലുകേന്ദ്രങ്ങളിലാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്. പത്തനാപുരത്തിന് പുറമെ, നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം) എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.

രാജ്യത്തിന് ഭീഷണിയായ ഹിന്ദുത്വ ഫാഷിസം നേതൃത്വം നല്‍കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ ഐക്യനിര ശക്തിപ്പെടേണ്ട കാലഘട്ടമാണിത്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ് നിസാര്‍ പറഞ്ഞു. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും.

Next Story

RELATED STORIES

Share it