Kerala

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്ത് വര്‍ധിച്ചുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കണം: എ അബ്ദുല്‍ സത്താര്‍

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
X

പത്തനാപുരം: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ഫെബ്രുവരി 17ന് പത്തനാപുരത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റേയും ബഹുജന റാലിയുടേയും സ്വാഗതസംഘം ഓഫീസ് പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനാപുരം ടൗണില്‍ പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കുന്നതിനൊപ്പം മതേതരചേരിയെ ജനാധിപത്യപരമായി സംരക്ഷിച്ച് ഭരണഘടന അനുശാസിക്കുന്ന വിധം പൊതുസമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഹിന്ദുത്വവികാരം ആളിക്കത്തിച്ച് ആര്‍എസ്എസും സംഘപരിവാരവും വര്‍ഗീയ അജണ്ട നടപ്പിലാക്കുകയാണ്. കേരളത്തില്‍പോലും കലാപാഹ്വാനം നടത്തി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തിവരുന്നത്. വര്‍ഗീയതുടെ വക്താക്കളായ ബിജെപിയും ആര്‍എസ്എസും നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ ഐക്യനിരയെ വളര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും സംസ്ഥാന സമിതിയംഗവുമായ എസ് നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഇ സുല്‍ഫി, കൊല്ലം ജില്ലാ സെക്രട്ടറി ഷഫീഖ്, പത്തനാപുരം ഏരിയാ പ്രസിഡന്റ് ഷിഹാബ് പാടം, സെക്രട്ടറി റഫീഖ് പുന്നല, നൗഫല്‍ ചടയമംഗലം, സിദ്ധീഖ്, ഷഫീഖ്, ഷമീര്‍ പങ്കെടുത്തു.

പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിലാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്. പത്തനാപുരത്തിന് പുറമെ, നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം) എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനും ബഹുജനറാലിക്കും ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.


Next Story

RELATED STORIES

Share it