പനങ്ങാങ്ങര അപകടം: മരണം മൂന്നായി; ഹംസപ്പയുടെ മകള്‍ ഹര്‍ഷീനയും മരിച്ചു
അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകന്‍ ഹംസപ്പയും കുടുംബവുമാണ് അപകടത്തില്‍ പെട്ടിരുന്നത്. ഹംസപ്പയുടെ ഭാര്യ റഹീനക്കും, മറ്റൊരു മകള്‍ ഹിഷാനക്കും അപകടത്തില്‍ പരുക്കു പറ്റി അവര്‍ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.

പെരിന്തല്‍മണ്ണ: ദേശീയപാത പാലക്കാട് കോഴിക്കോട് റൂട്ടില്‍ പനങ്ങാങ്ങരയില്‍ തിങ്കളാഴ്ച്ച രാത്രി രണ്ട് ലോറികള്‍ക്കിടയില്‍ മാരുതി ആള്‍ട്ടോ കാര്‍ കുടുങ്ങി ഉണ്ടായ അപകടത്തില്‍ മരണം മൂന്നായി.
പട്ടണം ഹംസപ്പയുടെ മകള്‍ ഹര്‍ഷീനയും (17) ഇന്ന് പുലര്‍ച്ചെ 2.15 മണിക്ക് മൗലാന ആശുപത്രിയില്‍ മരിച്ചു. ഹര്‍ഷീനയുടെ പിതാവ് ഹംസപ്പയും (40), അനുജന്‍ ബാദുഷയും (8) ഇന്നലെ രാത്രി തന്നെ മരണപ്പെട്ടിരുന്നു. അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകന്‍ ഹംസപ്പയും കുടുംബവുമാണ് അപകടത്തില്‍ പെട്ടിരുന്നത്. ഹംസപ്പയുടെ ഭാര്യ റഹീനക്കും, മറ്റൊരു മകള്‍ ഹിഷാനക്കും അപകടത്തില്‍ പരുക്കു പറ്റി അവര്‍ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകട സമയത്ത് അഞ്ച് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേരും മരിച്ചു. കാറോടിച്ചിരുന്നത് ഹംസപ്പയായിരുന്നു. ഹംസപ്പയുടെയും, ഹര്‍ഷീനയുടെയും മൃതുദേഹങ്ങള്‍ മൗലാന ആശുപത്രിയിലും, ബാദുഷയുടെത് കിംസ് അല്‍ശിഫയിലുമാണുള്ളത്.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT