Kerala

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി
X

ഇടുക്കി: ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി.120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്സ് സംഘമാണ്. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു.

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതായിരുന്നു പ്രശ്നം.




Next Story

RELATED STORIES

Share it