Kerala

ആ പേനയുമായി തങ്ങള്‍ക്കു ബന്ധമില്ല; പെന്‍ഹീറോ ഡോട്ട് കോം

ആ പേനയുമായി തങ്ങള്‍ക്കു ബന്ധമില്ല; പെന്‍ഹീറോ ഡോട്ട് കോം
X

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ ഇടപെട്ട് ഹീറോ പേന കമ്പനിയും. അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടേതെന്ന പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ട്രോളിനെ തുടര്‍ന്നാണ് പെന്‍ഹീറോ ഡോട്ട് കോം കമ്പനിയുടെ വിശദീകരണം.

'മറ്റു വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ ഒരു വിദ്യാര്‍ഥി കൈയില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ചു തന്റെ ശരീരത്തില്‍ സ്വയം മുറിവേല്പിക്കുകയും, തുടര്‍ന്ന് എസ്എഫ്‌ഐ യൂനിറ്റ് അംഗങ്ങള്‍ കത്തി കൊണ്ട് കുത്തിയതാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്തു' എന്നായിരുന്നു വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ട്രോള്‍. ഇതേ തുടര്‍ന്നു ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റ് പ്രവാഹമായിരുന്നു. ഇതോടെയാണ് ഹീറോ പേന കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.

വിഷയവുമായി ബന്ധപ്പെട്ട കമന്റുകളെല്ലാം നീക്കം ചെയ്ത കമ്പനി ആക്രമണവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു കമന്റില്‍ മറുപടി നല്‍കുകയുമായിരുന്നു. കമ്പനിയുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

Next Story

RELATED STORIES

Share it