- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെക്രട്ടേറിയറ്റിൽ തീർപ്പാക്കാത്ത ഫയലുകൾ; അന്തിമലിസ്റ്റ് ആഗസ്ത് 10നകം തയ്യാറാക്കും
സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിൽ 1,21,665 ഫയലുകളും 52 വകുപ്പ് മേധാവികളുടെ ഓഫീസിൽ 3,15,008 ഫയലുകളും തീർപ്പാക്കാനുണ്ട്. ചില വകുപ്പുകളുടെ കണക്കുകൾ കൂടി ലഭിക്കേണ്ടതുണ്ട്. കോടതി കേസുകളെ സംബന്ധിച്ച ഫയലുകളുടെ കണക്ക് പ്രത്യേകമായി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേയും വിവിധ വകുപ്പുകളിലെയും ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഫയലുകളിലെ പരാമർശങ്ങളും വിശദാംശങ്ങളും അടങ്ങിയ ലിസ്റ്റ് ആഗസ്ത് പത്തിനകം തയ്യാറാക്കും. ആഗസ്ത് ഒന്നു മുതൽ ഒക്‌ടോബർ 31 വരെയാണ് തീവ്രയജ്ഞ പരിപാടി. സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിൽ 1,21,665 ഫയലുകളും 52 വകുപ്പ് മേധാവികളുടെ ഓഫീസിൽ 3,15,008 ഫയലുകളും തീർപ്പാക്കാനുണ്ട്. ചില വകുപ്പുകളുടെ കണക്കുകൾ കൂടി ലഭിക്കേണ്ടതുണ്ട്.
കോടതി കേസുകളെ സംബന്ധിച്ച ഫയലുകളുടെ കണക്ക് പ്രത്യേകമായി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവ കണക്കിലെടുത്ത് തീർപ്പാക്കലിൽ മുൻഗണന നൽകും. മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ കണക്കും തീർപ്പാക്കലും പ്രത്യേകം വിലയിരുത്തും. തീവ്രയജ്ഞം ആരംഭിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി വിലയിരുത്തൽ വകുപ്പ് സെക്രട്ടറിമാരുടെയും വകുപ്പ്, ജില്ലാ മേധാവികളുടെയും നേതൃത്വത്തിൽ നടക്കും. സപ്തംബർ, ഒക്‌ടോബർ മാസത്തിൽ ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തും. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരുമുണ്ടാവും.
പൊതുജനങ്ങളുടെ പരാതികളിൽ നടപടി സ്വീകരിക്കാനുള്ളവ ആഗസ്ത് 31നകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ അവശേഷിക്കുന്നവ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തും. ജൂലൈ 31 നകം ആരംഭിക്കുന്ന ഫയലുകളിൽ തീർപ്പ് കൽപിക്കാനുള്ളവയാണ് പെൻഡിങ് ഫയലുകളായി കണക്കാക്കുക. ജില്ല, റീജിയണൽ ഓഫീസുകളിൽ നിന്ന് തീർപ്പ് കൽപിക്കേണ്ട മുഴുവൻ വിഷയങ്ങളും ആഗസ്ത് 31നകം ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















