Kerala

യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കി വിട്ട സംഭവം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം, മോഷണം അടക്കമുള്ള കുറ്റം

കല്ലട ട്രാവല്‍സിലെ ജീവനക്കാരായ രാജേഷ്,അന്‍വര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇതോടെ സംഭവത്തില്‍ നാലു ജീവനക്കാര്‍ അറസ്റ്റിലായി. നേരത്തെ തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ് എന്നിവരെ മരട് പോലിസ് അറസ്റ്റു ചെയ്തിരുന്നു.യാത്രക്കാരെ അക്രമിക്കുന്നതിന് നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായ നാലുപേരുമെന്നും എസിപി സ്റ്റുവര്‍ട്ട കീലര്‍ പറഞ്ഞു

യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കി വിട്ട സംഭവം:  രണ്ടു പേര്‍ കൂടി അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം, മോഷണം അടക്കമുള്ള കുറ്റം
X

കൊച്ചി:ബാംഗ്ലൂരിലേക്കുള്ള യാത്രാ മധ്യേ യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നും മര്‍ദിച്ച് ഇറക്കി വിട്ട കേസില്‍രണ്ടു പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു.കല്ലട ട്രാവല്‍സിലെ ജീവനക്കാരായ രാജേഷ്,അന്‍വര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇതോടെ സംഭവത്തില്‍ കല്ലട ട്രാവല്‍സിലെ നാലു ജീവനക്കാര്‍ അറസ്റ്റിലായി. നേരത്തെ തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ് എന്നിവരെ മരട് പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഇവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുന്നത്.വധശ്രമം, മോഷണം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് തൃക്കാക്കര എസിപി സ്റ്റുവര്‍ട് കീലര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.യാത്രക്കാരെ അക്രമിക്കുന്നതിന് നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായ നാലുപേരുമെന്നും എസിപി പറഞ്ഞു.ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച പുലര്‍ച്ചെ വൈറ്റിലയിലെ കല്ലട ട്രാവല്‍സിന്റെ ഓഫീസിന് മുന്നിവച്ചാണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. ചികില്‍യില്‍ കഴിയുന്ന ബസിലെ യാത്രക്കാരനായ തൃശൂര്‍ സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അജയഘോഷിന്റെ പക്കല്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും അക്രമിസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയി. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലീസ് ഇടപ്പെട്ടാണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്.

ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ ബസില്‍ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം ബസ് ബാംഗ്‌ളൂരിലേക്ക്് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദ്ദനമേറ്റ അജയ്ഘോഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബസ് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.ബസുടമ സുരേഷ് കല്ലടയോട് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം.

ബസിലെ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. പോലിസ് റിപോര്‍ട്ട് ലഭിച്ചാലുടന്‍ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യുമെന്ന് എറണാകുളം ആര്‍ടിഒ ജോജി പി ജോസ് പറഞ്ഞു. ബസ് കെ ആര്‍ സുരേഷ് കുമാറിന്റെ പേരില്‍ ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് അങ്ങോട്ട് കൈമാറും. ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Next Story

RELATED STORIES

Share it