Kerala

ഉടമകളുടെ സമ്മത പത്രമില്ലാതെ ലക്ഷങ്ങളുടെ പാലം പണിയുന്നതായി പരാതി

പരപ്പനങ്ങാടി നഗരസഭയിലെ ഹിദായ നഗര്‍ റോഡിനോടാനുബന്ധിച്ചാണ് മുറിത്തോട്ടില്‍ മുപ്പത്തി അഞ്ച് ലക്ഷം രൂപ ചിലവില്‍ പാലം പണിയുന്നത്. സ്ഥലം ഉടമകള്‍ താനൂര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഉടമകളുടെ സമ്മത പത്രമില്ലാതെ ലക്ഷങ്ങളുടെ പാലം പണിയുന്നതായി പരാതി
X

പരപ്പനങ്ങാടി:സമ്മതപത്രം വാങ്ങാതെയും ഉടമകളെ അറിയിക്കാതെയും തങ്ങളുടെ സ്ഥലത്ത് അനധികൃതമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഫണ്ടുപയോഗിച്ച് പാലം നിര്‍മിക്കുന്നതായി ഭൂഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ ഹിദായ നഗര്‍ റോഡിനോടാനുബന്ധിച്ചാണ് മുറിത്തോട്ടില്‍ മുപ്പത്തി അഞ്ച് ലക്ഷം രൂപ ചിലവില്‍ പാലം പണിയുന്നത്. സ്ഥലം ഉടമകള്‍ താനൂര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.ഫണ്ട് ലാപ്‌സാകുമെന്നതിനാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ പാലം പണിപൂര്‍ത്തിയാക്കാനുള്ള തിടുക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.പണി ഉടനെ നിര്‍ത്തിവെച്ചില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങുകയാണ് സ്ഥലം ഉടമകള്‍.ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുന്നുണ്ട്.ഭൂമി ആരുടേതാണെന്ന് അറിയില്ലെന്നും എഞ്ചിനീയറും നഗരസഭാ ജനപ്രതിനിധിയും മാര്‍ക്ക് ചെയ്തുതന്ന സ്ഥലത്ത്പണി ആരംഭിക്കുകയാണ് ചെയ്തതെന്നാണ് കരാറുകാരന്‍ പറയുന്നത്.അറക്കല്‍ പാലയില്‍ അബ്ദുല്‍ഹമീദ്,കൈതക്കല്‍ സുബൈദ എന്നിവര്‍ വാത്താ സമ്മേളനത്തില്‍ പങ്കെടുത്തു




Next Story

RELATED STORIES

Share it