Kerala

സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു

സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു
X

കണ്ണൂര്‍: കണ്ണവത്ത് ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഇ പി ശംസുദ്ദീന്‍, സെക്രട്ടറി പി കെ കുട്ട്യാലി, മുസ്‌ലിം ലീഗ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്, കണ്ണവം മേഖല ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുഗമിച്ചു.


എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ നേതാക്കളും സ്വലാഹുദ്ദീന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. നേതാക്കളായ നാസര്‍ ഫൈസി പാവന്നൂര്‍, നസീര്‍ മൂര്യാട്, റഷീദ് ഫൈസി മട്ടന്നൂര്‍, അബ്ദുല്ല യമാനി അരിയില്‍, റിയാസ് പാമ്പുരുത്തി, ഇസ്സുദ്ദീന്‍ പൊതുവാച്ചേരി, ജമീല്‍ അഞ്ചരക്കണ്ടി, സുറൂര്‍ പാപ്പിനിശ്ശേരി, അനസ് ഹൈതമി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it