Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വാദം പൂര്‍ത്തിയായി; വിധി നാളെ

മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് വിധി പറയുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാളത്തേക്ക് മാറ്റിയത്.

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വാദം പൂര്‍ത്തിയായി; വിധി നാളെ
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത അഞ്ചാം പ്രതി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കസ്ഡിയില്‍ ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷയിലും ജാമ്യം തേടിയുള്ള വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ അപേക്ഷയിലും വാദം പൂര്‍ത്തിയായി. മുവാറ്റുപുഴ വിജിലന്‍സ് കോടതി നാളെ വിധി പറയും.മണിക്കൂറുകള്‍ നീണ്ടു നിന്ന ഇരു വിഭാഗത്തിന്റെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് കോടതി വിധി നാളത്തേക്ക് മാറ്റിയത്.

കരാറുകാരന് മൊബിലിസേഷന്‍ അഡ്വാന്‍സ് നല്‍കിയത് സംബന്ധിച്ച ഫയല്‍ താഴെ തട്ടിലുള്ള എല്ലാവരും നോക്കി പരിശോധിച്ച ശേഷമാണ് മന്ത്രിയുടെ അടുത്ത് എത്തുകയെന്ന് ഇബ്രാഹിംകുഞ്ഞിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഫയല്‍ അനുവദിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് ഇത് അനുവദിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കേരള റോഡ് ഫണ്ട് ബോര്‍ഡ് എട്ടു കോടി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള(ആര്‍ബിഡിസികെ)യ്ക്ക് നല്‍കി.ആര്‍ബിഡിസികെയക്ക് രണ്ട് ശതമാനം പലിശയില്‍ ലാഭമാണുണ്ടായത്.സര്‍ക്കാരിന് നഷ്ടമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കൊച്ചി മെട്രോയുടെ പണി നടന്നുകൊണ്ടിരുന്നതിനാലാണ് കരാറുകാരന്‍ ആര്‍ബിഡിസികെയോട് അഡ്വാന്‍സ് ചോദിച്ചത്. കമ്പിയും സിമന്റും കടം കിട്ടാന്‍ സാധിക്കാതെ വന്നു. അങ്ങനെയാണ് അപേക്ഷയില്‍ ആര്‍ബിഡിസികെ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് അഡ്വാന്‍സ് കൊടുക്കാന്‍ ശുപാര്‍ശ നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കരാറുകാരന്‍ മന്ത്രിക്ക് അപേക്ഷ കൊടുത്തു.മന്ത്രി അനുവദിച്ചു എന്ന് വിജിലന്‍സ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് തെറ്റാണ്.മന്ത്രി കരാറുകാരനില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നതും ശരിയല്ല.

കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ചില്ലെന്ന് പറഞ്ഞാണ് പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറയുന്നത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഇന്‍കം ടാക്‌സ് രേഖകള്‍ നിയമപ്രകാരം ഉള്ളതാണ്.സര്‍ക്കാര്‍ ഓഡിറ്റ് ചെയ്ത കണക്കില്‍ പോലും മുന്‍ മന്ത്രി അനധികൃതമായി ഒന്നും ചെയ്തതായി പറയുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് വിജിലന്‍സിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.കരാറുകാരന് ലാഭം ഉണ്ടായി.കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കുമെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മൊബിലിസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ ടെണ്ടറില്‍ വ്യവസ്ഥയില്ല.10 കോടിക്ക് ഇന്‍കം ടാക്‌സില്‍ പിഴ അടച്ചതുകൊണ്ടു് അഴിമതിപ്പണം അല്ലാതാകുന്നില്ല.പാലം നിര്‍മാണത്തിനായി ആര്‍ഡിഎസ് കമ്പനിയെ തിരഞ്ഞെടുത്തതില്‍ ഗൂഡാലോചനയുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് കോടതിയില്‍ വാദിച്ചു.ഇരു വിഭാഗത്തിന്റെയും വാദം കേട്ടശേഷം വിധി പറയാന്‍ കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it