പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കണമെന്ന് ഹൈക്കോടതി
വിജിലന്‍സ്് ഐജിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ മൊഴി പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചു. പരാതി പിന്‍വലിക്കുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ ഹരജിയിലാണ് അന്വേഷണം നടത്തിയത്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി. വിജിലന്‍സ് ഐജിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ മൊഴി പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചു.
പരാതി പിന്‍വലിക്കുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ ഹരജിയിലാണ് അന്വേഷണം നടത്തിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയതായി പോലിസ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കന്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളമശേരി പോലിസിനു നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തത് മജിസ്ട്രേറ്റിന്റെ അനുമതിയോടെയെ കേസെടുക്കാന്‍ പാടുള്ളുവെന്നതുകൊണ്ടു അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നും പോലിസ് കോടതിയില്‍ ബോധിപ്പിച്ചു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT