Kerala

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: മറ്റു പ്രതികളുമായി ചേര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിയെന്ന് വിജിലന്‍സ്

പാലം നിര്‍മാണത്തിന്റെ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയതും മറ്റു പ്രതികളുമായി ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിയതുമൂലമാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.കരാറുകാരന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വി കെ ഇബ്രാഹിംകുഞ്ഞ് മൊബിലിസേഷന്‍ അഡ്വാന്‍സ് എന്ന നിലയില്‍ 8.25 കോടി രൂപ അനധികൃതമായി നല്‍കാന്‍ അനുമതി നല്‍കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു .

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: മറ്റു പ്രതികളുമായി ചേര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിയെന്ന് വിജിലന്‍സ്
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് അറിയാമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സ സംഘം കോടതിയെ അറിയിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്.ഇതു കൂടാതെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍(ആര്‍ബിഡിസികെ)ചയര്‍മാനുമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ഇവ രണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ കെആര്‍എഫ്ബി ഫണ്ടിംഗ് ഏജന്‍സിയും ആര്‍ബിഡിസികെ ഇംപ്ലിമെന്റ്ിംഗ് ഏജന്‍സിയുമാണെന്നും വിജിലന്‍സ് കോടതിയില്‍ല അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയായ പാലം നിര്‍മാണത്തിന്റെ കരാറുകാരനായും നാലാം പ്രതി ടി ഒ സൂരജ്, കേസിലെ 10ാം പ്രതി എന്നിവരുമായി കേസിലെ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.പാലം നിര്‍മാണത്തിന്റെ കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയതും മറ്റു പ്രതികളുമായി ഇബ്രാഹിംകുഞ്ഞ് ഗൂഡാലോചന നടത്തിതുമൂലമാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.കരാറുകാരന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വി കെ ഇബ്രാഹിംകുഞ്ഞ് മൊബിലിസേഷന്‍ അഡ്വാന്‍സ് എന്ന നിലയില്‍ 8.25 കോടി രൂപ അനധികൃതമായി നല്‍കാന്‍ അനുമതി നല്‍കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. നിയമ പ്രകാരം ഇത്തരത്തില്‍ മൊബിലിസേഷന്‍ ഫണ്ട് മുന്‍കൂറായി നല്‍കാന്‍ അധികാരമില്ലെന്ന് അറിയാമെന്നിരിക്കെയാണ് വി കെ ഇബ്രാഹിം ഇത്തരത്തില്‍ വിരുദ്ധമായി പണം നല്‍കാന്‍ അനുമതി നല്‍കിയതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കേസിലെ നാലാം പ്രതിയായ ടി ഒ സുരജ് ഈ മൊബിലിസേഷന്‍ ഫണ്ടിന് ഏഴു ശതമാനം പലിശ നിശ്ചയിച്ചു.മൊബിലിസേഷന്‍ ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപോര്‍ടില്‍ നിരീക്ഷണം ഉണ്ട്.ഇത്തരത്തില്‍ പലിശയിളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് 85 ലക്ഷം രൂപ നഷ്ടം ഉണ്ടായി.നിര്‍മാണ കരാര്‍ ലഭിച്ച ആര്‍ഡിഎസ് കമ്പനി അധികൃതര്‍ വി കെ ഇബ്രാഹിംകുഞ്ഞിന് അനധികൃതമായി പണം കൈമാറിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഇത്തരത്തില്‍ ലഭിച്ച പണം ഇബ്രാഹിംകുഞ്ഞ് ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സംശയിക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തെൡവുകള്‍ ലഭിച്ചിട്ടുണ്ട് പൊതുജന സേവകരായ വി കെ ഇബ്രാഹിംകുഞ്ഞും ടി ഒ സുരജും തങ്കച്ചനുമെല്ലാം ജനങ്ങളോട് വിശ്വാസ വഞ്ചന കാട്ടുകയും തങ്ങളുടെ പദവി ദുരുപയോഗം ചെയ്തുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

ഇവര്‍ക്കൊപ്പം ആര്‍ഡിഎസ് കമ്പനി എം ഡി സുമിത് ഗോയലും ചേര്‍ന്നു.പാലം നിര്‍മാണത്തിനായി ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാണ് കരാര്‍ കമ്പനി പാലം നിര്‍മിച്ചത്.പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയ പാലം ഉപയോഗശൂന്യമായി മാറിയെന്നും കോടതിയെ അറിയിച്ചു.അഴിമതിമൂലം പാലം നിര്‍മാണത്തിലുടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. എന്നാല്‍ പ്രതികള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു.വി കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it