- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാരിവട്ടത്തെ ഭാരപരിശോധന: ഹൈക്കോടതി ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുംമുമ്പ് ഭാരപരിശോധന നടത്താനുള്ള വിദഗ്ധസമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

കൊച്ചി: പാലാരിവട്ടം മേല്‍പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മൂന്നുമാസത്തിനകം പരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പാലത്തിന്റെ ബലം പരിശോധിക്കുന്നതുകൊണ്ട് കാര്യമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. പരിശോധന നടത്തുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാലത്തില്‍ ഭാരപരിശോധന നടത്തി റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. പാലം പൊളിച്ചുപണിയുകയല്ലാതെ വഴിയില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുംമുമ്പ് ഭാരപരിശോധന നടത്താനുള്ള വിദഗ്ധസമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ഭാരപരിശോധന നടത്തണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് കരാറുകാരായ ആര്‍ഡിഎസ് കമ്പനിയാണു ഹരജി നല്‍കിയത്. മൂന്നുമാസത്തിനുള്ളില്‍ ഭാരപരിശോധന നടത്താന്‍ 2019 നവംബര്‍ 21ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ഡിഎസ് എംഡി സുമിത് ഗോയല്‍ ഉപഹരജിയുമായി കോടതിയെ സമീപിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















