Top

പാലാ ഉപതിരഞ്ഞെടുപ്പ്: നാളെ യുഡിഎഫ് യോഗം; എൽഡിഎഫ് യോഗം ബുധനാഴ്ച

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി ​കാ​പ്പ​നെ എ​ൻ​സി​പി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മായിട്ടില്ല. നി​ഷ ജോ​സ് കെ ​മാ​ണി​യോ അല്ലെങ്കിൽ ജോസ് കെ മാണി യോ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും.

പാലാ ഉപതിരഞ്ഞെടുപ്പ്: നാളെ യുഡിഎഫ് യോഗം; എൽഡിഎഫ് യോഗം ബുധനാഴ്ച

തിരുവനന്തപുരം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയവും മുന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം നാളെ ചേ​രും. ബുധനാഴ്ചയാണ് എൽഡിഎഫ് യോഗം. ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ.

ഇ​തി​നോ​ട​കം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി ​കാ​പ്പ​നെ എ​ൻ​സി​പി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മായിട്ടില്ല. കേരളാ കോൺഗ്രസ് എമ്മിലെ അധികാര തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നാളത്തെ യോഗത്തിലെ തീരുമാനപ്രകാരമാവും സ്ഥാനാർഥി പ്രഖ്യാപനം. കേര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​ക്ക​ളാ​യ പി ജെ ജോ​സ​ഫും ജോ​സ് കെ ​മാ​ണി​യും നാളത്തെ യുഡിഎഫ് ​യോഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​ഷ ജോ​സ് കെ ​മാ​ണി​ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്നാ​ണ് സൂചന. ജോ​സ് കെ ​മാ​ണി​, ഇ ജെ അഗസ്തി എന്നിവരുടെ പേരും ഉയർന്നു വന്നിട്ടുണ്ട്. 1965 മു​ത​ൽ പാ​ലാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത​ത് കെ എം മാ​ണി​യാ​ണെ​ന്നും അ​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി മാ​ണി ഗ്രൂ​പ്പി​നെ പ്ര​തി​നി​ധാ​നം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ജോ​സ് കെ ​മാ​ണി​യു​ടെ നി​ല​പാ​ട്.

പാ​ലാ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫ് ആ​രെ നി​ർ​ത്തി​യാ​ലും പി​ന്തു​ണ​യ്ക്കു​മെ​ന്നു പി ജെ ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ണി​യു​ടെ സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ഭി​ന്ന​ത ബാ​ധി​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​രു​പ​ക്ഷ​ത്തെ​യും അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജോ​സ​ഫ് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​രി​ല്ലെ​ന്ന വിശ്വാസത്തിലാണ് ​യുഡി​എ​ഫ് നേതൃത്വം.

ഇ​തി​നി​ടെ ബി​ജെ​പി ത​ന്നെ പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് എ​ൻ​ഡി​എ​യി​ലെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ ഹ​രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്നാ​ണ് സൂചന.

കെ എം മാണി അന്തരിച്ച ഒഴിവിലേക്കാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന്‍റെ എക്കാലത്തേയും സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് പാല. എന്നാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യുഡിഎഫിന് വലിയ വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ട് തട്ടില്‍ നില്‍ക്കുന്നതാണ് കാരണം.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഭി​ന്നി​പ്പ് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടും. അതിന്റെ തുടക്കമാവും പാലായിൽ ഉണ്ടാവുകയെന്നും മുലപ്പള്ളി വ്യക്തമാക്കി. പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു.

കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാലായില്‍ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാനും വ്യക്തമാക്കി. യുഡിഎഫ് വിജയിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ കേരള കോണ്‍ഗ്രസുകാര്‍ക്കും അറിയാം. സ്ഥാനാര്‍ഥി ആരെന്നകാര്യം കേരളകോണ്‍ഗ്രസ് തീരുമാനിക്കുമെന്നും ബെന്നിബഹന്നാന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ട എല്‍ഡിഎഫിനെ സംബന്ധിച്ചും പാലാ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. മാണി സി കാപ്പൻ മൽസരിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പാലായില്‍ എന്‍സിപിയുടെ സീറ്റ് സിപിഎം ഏറ്റെടുത്തേക്കില്ല. അതേസമയം, പാലയില്‍ മാത്രം ഇപ്പോള്‍ റെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്താണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പാലയില്‍ ആര് മത്സരിക്കണമെന്നകാര്യം എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it