Kerala

പാലാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 23ന്

മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 27നാണ് വോട്ടെണ്ണല്‍. സപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി സപ്തംബർ ഏഴ്

പാലാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 23ന്
X

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 23ന് നടക്കും. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 27നാണ് വോട്ടെണ്ണല്‍. സപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി സപ്തംബർ ഏഴ്. ഛത്തിസ്ഗഡ്, ത്രിപുര, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും സപ്തംബര്‍ 23ന് നടക്കും. അതേസമയം, കേരളത്തിലെ ഒഴിവുള്ള മറ്റ് അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.


കെ എം മാണി മരിച്ച ഒഴിവിലേക്കാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന്‍റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് പാല. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്. അധികാര തർക്കത്തെ തുടർന്ന് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ടുതട്ടില്‍ തുടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോൽവി നേരിട്ട എല്‍ഡിഎഫിനും ഉപതിരഞ്ഞെടുപ്പ് നിർണായകമാണ്.

Next Story

RELATED STORIES

Share it