Kerala

മൃതദേഹം സംസ്‌കരിക്കാന്‍ പോലിസ് സംരക്ഷണം; ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

കഴിഞ്ഞ ദിവസം മരണപ്പെട്ട ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസിയായായ ഏലിയാമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയില്‍ സൗകര്യം ഒരുക്കണമെന്നവശ്യപ്പെട്ട് ബന്ധുക്കളാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഒഴിവായതിനെ തുടര്‍ന്ന് മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും

മൃതദേഹം സംസ്‌കരിക്കാന്‍ പോലിസ് സംരക്ഷണം; ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഡിവിഷന്‍ ബെഞ്ച് പിന്‍മാറി
X

കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസിയായ സ്ത്രീയുടെ മൃതദേഹം യാക്കോബായ നിയന്ത്രണത്തിലുളള പിറവം സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിക്കുന്നതിന് പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. കഴിഞ്ഞ ദിവസം മരണപ്പെട്ട ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസിയായായ ഏലിയാമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയില്‍ സൗകര്യം ഒരുക്കണമെന്നവശ്യപ്പെട്ട് ബന്ധുക്കളാണ് ഹരജി നല്‍കിയത്.ഇരൂകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗം ഈ നിര്‍ദേശത്തോട് അനുകൂലിച്ചില്ല.ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഒഴിവായതിനെ തുടര്‍ന്ന് മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും.

Next Story

RELATED STORIES

Share it