Kerala

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അ​വ​കാ​ശലം​ഘ​ന​ നോ​ട്ടീ​സ്

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ  അ​വ​കാ​ശലം​ഘ​ന​ നോ​ട്ടീ​സ്
X

തി​രു​വ​ന​ന്ത​പു​രം: കോവിഡ് ​19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോ​ഗ്യ​മ​ന്ത്രി കെ കെ ഷൈ​ല​ജ​യ്‌​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. നി​യ​മ​സ​ഭ​യെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്ന് കാ​ട്ടി​ പി ടി തോ​മ​സ് എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഇ​റ്റ​ലി​യി​ല്‍​നി​ന്നു വ​രു​ന്ന​വ​രെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി 26ന് ​ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ൽ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ഈ ​സ​ർ​ക്കു​ല​ർ ല​ഭി​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നിയമസഭയിൽ പ​റ​യു​ന്ന​ത്. ഇ​ത് സ​ഭ​യെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Next Story

RELATED STORIES

Share it