Sub Lead

വെസ്റ്റ് ബാങ്കില്‍ 34 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം നല്‍കിയതില്‍ ഒഐസി അപലപിച്ചു

വെസ്റ്റ് ബാങ്കില്‍ 34 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം നല്‍കിയതില്‍ ഒഐസി അപലപിച്ചു
X

അധിനിവേശ വെസ്റ്റ് ബാങ്കില്‍ 34 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം നല്‍കിയതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) അപലപിച്ചു, ഇത് 'അന്താരാഷ്ട്ര നിയമത്തിന്റെയും പ്രസക്തമായ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനമാണ്' ഒഐസി ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ഇസ്രായേലി കാബിനറ്റ് ഏപ്രില്‍ 1 ന് കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായി ഇസ്രായേലി വാച്ച്‌ഡോഗ് ഗ്രൂപ്പായ പീസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക സെന്‍സര്‍ പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഇസ്രായേല്‍ മാധ്യമങ്ങളും ഇസ്രായേലിന്റെ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.

'ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുക' എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്ന് ഒഐസി മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it