തലസ്ഥാനത്തെ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവ് ഉള്‍പ്പടെ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ പോലിസിന്റെ പിടിയില്‍. ഇടുക്കി ഏലപ്പാറ എസ്പി മന്ദിരത്തില്‍ ജിജു, തിരുവനന്തപുരം വടയ്ക്കാട് സ്വദേശി പ്രമോദ് എന്ന രോഹിത് തോമസ്, കുട്ടിയുടെ മാതാവ് എന്നിവരെ മ്യൂസിയം പോലിസാണ് അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനത്തിനിടെയാണ് വര്‍ഷങ്ങളായി അമ്മയുടെ അറിവോടെ പലപ്രാവശ്യം പീഡനം നടന്നവിവരം കുട്ടി പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍, ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മ്യൂസിയം പോലിസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ആക്ട് പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു.
കുട്ടിയുടെ മാതാവും ജിജുവും പെണ്‍വാണിഭ കേസുകളിലും പീഡനകേസുകളിലും കഴക്കൂട്ടം, മെഡിക്കല്‍ കോളജ്, മലയിന്‍കീഴ് സ്‌റ്റേഷനുകളില്‍ നേരത്തെ പലതവണ അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വാടകയ്ക്ക് വീടുകളെടുത്താണ് പെണ്‍വാണിഭം നടത്തിയിരുന്നത്. നേരത്തെ ഇതേസംഘത്തില്‍പ്പെട്ട സ്ത്രീയുടെ കുട്ടിയെ പീഡിപ്പിച്ച കൂട്ടാളിയെ സംഘാംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൈസൂര്‍ വിരാജ് പേട്ടയിലെ കാട്ടില്‍ ഉപേക്ഷിച്ചിരുന്നു. ഈ കേസിലും സംഘത്തിലുള്ളവര്‍ അറസ്റ്റിലായിരുന്നു.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT