Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
X

എറണാകുളം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.

ഇയാള്‍ ഇടപ്പള്ളിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നിലവില്‍ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം കേരളത്തില്‍ മരിച്ചത്. 65 പേര്‍ക്ക് രോഗം കണ്ടെത്തുകയും ചെയ്തിരുന്നു. ഉയര്‍ന്ന രോഗ നിരക്കാണ് ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. നവംബറിലെ ആദ്യ കേസാണ് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.




Next Story

RELATED STORIES

Share it