വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ബൈരക്കുപ്പയില്‍നിന്നും കഴിഞ്ഞ ദിവസമാണ് യുവാവ് ചികില്‍സ തേടി വയനാട് ജില്ലാ ആശുപത്രിയിലെത്തിയത്. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
കുരങ്ങുപനിയുടെ ലക്ഷണങ്ങളുള്ളതിനാല്‍ സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്കയക്കുകയായിരുന്നു. ഇതോടെ ബൈരക്കുപ്പയിലും വയനാട്ടിലുമായി കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശത്തെ 36 വയസ്സുള്ള യുവാവിനാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പിന്നീട് ബാവലി സ്വദേശിക്കും രോഗം കണ്ടെത്തി. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുന്‍കരുതലുകള്‍ നടപടികളാണ് സ്വീകരിച്ചത്.
വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും രോഗം ബാധിച്ച ഇടങ്ങളിലും ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈവര്‍ഷം കര്‍ണാടകയിലെ ഷിമോഗയില്‍ കുരങ്ങുപനി ബാധിച്ച് നിരവധിപേര്‍ മരിച്ചിരുന്നു. കുരങ്ങുപനിക്ക് കാരണമാവുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT