Kerala

തിരുവല്ലയില്‍ ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരമായ രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാരിയാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്.

തിരുവല്ലയില്‍ ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരമായ രണ്ട് യുവാക്കള്‍ മരിച്ചു
X

പത്തനംതിട്ട: തിരുവല്ലയില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാരിയാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഒന്‍പതോടെയാണ് സംഭവം.

വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് ഒമിനി വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓമിനി വാനില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലിസും എത്തിയാണ് ഒമിനിയില്‍ കുടുങ്ങിക്കിടന്ന ബൈക്ക് പുറത്തെടുത്തത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Next Story

RELATED STORIES

Share it