Kerala

പൗ​ര​ത്വ ഭേ​ദ​ഗ​തി​ നിയമം: പ്രമേയത്തെ എതിർക്കാതിരുന്നത് മനപ്പൂർവ്വമെന്ന് ഒ രാജഗോപാൽ

ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാട്ടി ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക.

പൗ​ര​ത്വ ഭേ​ദ​ഗ​തി​ നിയമം: പ്രമേയത്തെ എതിർക്കാതിരുന്നത് മനപ്പൂർവ്വമെന്ന് ഒ രാജഗോപാൽ
X

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി​ നിയമത്തിനെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിൽ വിശദീകരണവുമായി ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാൽ. പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ത്ത​ത് മ​ന​പൂ​ർ​വ​മാ​യി​രു​ന്നു. ഒ​രാ​ളു​ടെ എ​തി​ർ​പ്പി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് തോ​ന്നി. അ​തി​നാ​ലാ​ണ് പ്ര​മേ​യ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എന്തിനാണ് ഇതിൽ വോട്ടെടുപ്പ് ചോദിക്കുന്നത്? അത് വെറും സമയം പാഴാക്കലല്ലേ? രണ്ട് മുന്നണികളും ഒരുമിച്ച് നിന്ന് പ്രമേയത്തെ പിന്തുണയ്ക്കുകയാണ്. അതിൽ മറുവശത്ത് ഞാനൊരാൾ മാത്രമാണുള്ളത്. ഇതിൽ വോട്ടെടുപ്പ് ചോദിച്ച് ഞാൻ വെറുതെ പരിഹാസ്യനാവേണ്ട കാര്യമില്ലല്ലോ. ഈ നാടകത്തിന്‍റെ അർത്ഥമെന്താണ്? അത് മനഃപ്പൂർവമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. അബദ്ധത്തിലല്ലെന്നും ഒ രാജഗോപാൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരായ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യം അ​വ​സാ​നി​പ്പി​ച്ച​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തു​കൊ​ണ്ടാ​ണ് ഈ ​പ്ര​മേ​യ​ത്തെ​യും എ​തി​ർ​ക്കാ​തി​രു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തെ എതിർത്ത് ഒ ​രാ​ജ​ഗോ​പാ​ൽ സംസാരിച്ചിരുന്നു. ച​ർ​ച്ച​യ്ക്കു ശേ​ഷം പ്ര​മേ​യ​ത്തെ അ​നു​കൂലി​ക്കു​ന്ന​വ​രും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രും കൈ ​ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ രാ​ജ​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചി​ല്ല.

ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാട്ടി ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക. രാജഗോപാൽ വോട്ടെടുപ്പിനെ എതിർക്കാതിരുന്നത് ബിജെപിയിലും ചർച്ചയായിട്ടുണ്ട്.

Next Story

RELATED STORIES

Share it