- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന 210 നഴ്സുമാര്‍ക്ക് നിയമനം; രജിസ്ട്രേഷന്‍ ആരംഭിച്ചു
യുഎഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇത്തരത്തില്‍ വലിയ നിയമനം ആദ്യമാണ്. ജനറല്‍ ഒപിഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒടി, എല്‍ഡിആര്‍ & മിഡ് വൈഫ്, എന്‍ഐസിയു, ഐസിയൂ & എമര്‍ജന്‍സി, നഴ്സറി, എന്‍ഡോസ്കോപി, കാത് ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
തിരുവനന്തപുരം: യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന 210 നഴ്സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്സ് കരാര്‍ ഒപ്പുവെച്ചു. ഇതിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
യുഎഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇത്തരത്തില്‍ വലിയ നിയമനം ആദ്യമാണ്. ജനറല്‍ ഒപിഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒടി, എല്‍ഡിആര്‍ & മിഡ് വൈഫ്, എന്‍ഐസിയു, ഐസിയൂ & എമര്‍ജന്‍സി, നഴ്സറി, എന്‍ഡോസ്കോപി, കാത് ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി.എസ്.സി നഴ്സിങ് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസ്സിനു താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് നിയമനം.
അടിസ്ഥാന ശമ്പളം 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75,000 മുതല്‍ 94,000 രൂപ വരെ). മേല്‍പറഞ്ഞ യോഗ്യതയും (യുഎഇ ഡിഎച്ച്സിസി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന). താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം rmt1.norka@kerala.gov.in എന്ന ഇ-മെയിലിലേക്ക് 2010 ആഗസ്ത് 31-ന് മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770577, 0471-2770540 എന്നീ നമ്പരുകളിലും 18004253939 എന്ന ടോള്‍ഫ്രി നമ്പരിലും ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















